തിരുവനന്തപുരം: സംസ്ഥാന പ്രൊഫഷണൽ നാടക വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടക്കുന്ന ആറ്റിങ്ങൽ മുൻസിപ്പൽ ഓഡിറ്റോറിയത്തിന് മുന്നിൽ ഇന്ന് സ്റ്റേജ് ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ (അണിയറക്കൂട്ടം) പ്രതിഷേധിക്കും.നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ശബ്ദ,പ്രകാശം,രംഗ സജ്ജീകരണ പ്രവർത്തകരെയും അവാർഡിന് പരിഗണിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് നിശബ്ദ പ്രതിഷേധം നടത്തുന്നത്.