
നെയ്യാറ്റിൻകര :നെയ്യാറ്റിൻകര നഗരസഭയും സാംസ്കാരിക സംഘടനകളും ചേർന്ന് വഴുതൂർ എൻ.എസ്.എസ് കരയോഗ ഹാളിൽ സംഘടിപ്പിച്ച നെയ്യാറ്റിൻകര കോമളം അനുസ്മരണ സമ്മേളനം
ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.സ്വദേശാഭിമാനി കൾച്ചറൽ സെന്റർ പ്രസിഡന്റ് വിനോദ് സെൻ.കെ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് പ്രദീപ് സംസാരിച്ചു.കൗൺസിലർമാരായ കുട്ടപ്പന മഹേഷ്,ഗ്രാമം പ്രവീൺ,ഷിബു രാജ് കൃഷ്ണ,മഞ്ചത്തല സുരേഷ്,പ്രസന്നകുമാർ തുടങ്ങിയവരും കവി എൻ.എസ്.സുമേഷ് കൃഷ്ണനും,സജിലാൽ,രാമചന്ദ്രൻ,എൻ.ആർ.സി നായർ,രവീന്ദ്രൻ നായർ,മണലൂർ ശിവ പ്രസാദ് എന്നിവർ പങ്കെടുത്തു.