നെയ്യാറ്റിൻകര : അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെയും നെയ്യാറ്റിൻകര താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിത.കെ അദ്ധ്യക്ഷത വഹിച്ചു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ അനീഷ് കുമാർ പി.സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊടങ്ങാവിള വിജയകുമാർ, കാനറാ ബാങ്ക് മാനേജർ ശിവകുമാർ, മെമ്പർമാരായ അനിക്കുട്ടൻ.ആർ,എം.കെ.പ്രേംരാജ്, എസ്.മായാറാണി,നിർമ്മലകുമാരി.കെ.എസ്,എസ്.രമ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ്, കുടുംബശ്രീ ചെയർപേഴ്സൺ സിന്ധുറാണി,അസിസ്റ്റന്റ് സെക്രട്ടറി ശിവൻ,വി.ഇ.ഒ.അജു,ഹരിത സഹായ സ്ഥാപനവുമായ അമാസ് കേരളയുടെ പ്രതിനിധി ആഷിക്,അക്കൗണ്ടന്റ് രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.