തിരുവനന്തപുരം:സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വഴുതക്കാട് ജംഗ്ഷനിൽ ഇന്ന് നടത്താനിരുന്ന പൈപ്പ് പണി മാറ്റിവച്ചു.ആൽത്തറ- വഴുതക്കാട് റോഡിലെ പ്രധാന പൈപ്പ് ലൈനിൽ നിന്ന് ആകാശവാണി റോഡിലേക്കുള്ള ഇന്റർകണക്ഷൻ ജോലികളാണ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിയത്.പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും, നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതു പ്രകാരമുള്ള ജലവിതരണ മുടക്കം ഉണ്ടാകില്ലെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.

ഇന്നുരാവിലെ 8 മുതൽ നാളെ രാവിലെ 8 വരെ പാളയം, സ്റ്റാച്യു,എം.ജി.റോഡ്,സെക്രട്ടേറിയറ്റ്,പുളിമൂട്, എ.കെ.ജി സെന്ററിന്റെ സമീപപ്രദേശങ്ങൾ,പി.എം.ജി,ലാ കോളേജ്, കുന്നുകുഴി,വെള്ളയമ്പലം, ആൽത്തറ, സി.എസ്.എം നഗർ,വഴുതക്കാട്,കോട്ടൺഹിൽ,ഡി.പി.ഐ ജംഗ്ഷൻ, ഇടപ്പഴിഞ്ഞി, കെ.അനിരുദ്ധൻ റോഡ്, ജഗതി,തൈക്കാട്, മേട്ടുക്കട,വലിയശാല എന്നിവിടങ്ങളിൽ പൂർണമായും ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്,വഞ്ചിയൂർ, ഋഷിമംഗലം,ചിറകുളം,കുമാരപുരം,അണമുഖം,കണ്ണമ്മൂല എന്നിവിടങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

കുടിവെള്ളം മുടങ്ങും

കുര്യാത്തി സെക്ഷൻ പരിധിയിൽ പടിഞ്ഞാറെനട കൊപ്പളം ജംഗ്ഷനിലും എസ്.പി ഫോർട്ട് ആശുപത്രിക്ക് മുന്നിലുമായി 700 എം.എം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ 25ന് രാവിലെ 8 വരെ കുടിവെള്ളം മുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ കുര്യാത്തി,ശ്രീകണ്ഠേശ്വരം,ചാല, വലിയശാല,മണക്കാട്,ശ്രീവരാഹം,പെരുന്താന്നി, പാൽക്കുളങ്ങര,ചാക്ക,ഫോർട്ട്,വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ,വലിയതുറ,തമ്പാനൂർ,ശംഖുംമുഖം, കളിപ്പാൻകുളം,ആറ്റുകാൽ എന്നിവിടങ്ങളിൽ ജലവിതരണം ഭാ​ഗികമായി തടസപ്പെടും. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.