hi

വെഞ്ഞാറമൂട്:പെയിന്റിംഗ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു. വെഞ്ഞാറമൂട് തലേക്കുന്നിൽ ഗീത ഭവനിൽ കുമാർ (56) ആണ് മരിച്ചത്.ഇന്നലെ രാവിലെ 9.30 മണിയോടെയാണ് സംഭവം. മുക്കുന്നൂർ ഊന്നംകല്ലിലെ വ്യക്തിയുടെ ഇരുനില കെട്ടിടത്തിന് മുകളിലത്തെ നിലയിൽ പണി ചെയ്യുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചിത്ര. മക്കൾ: മിത്ര പവിത്ര.