വെഞ്ഞാറമൂട്: വേളാവൂരിൽ വീടുകളിൽ വ്യാപക മോഷണം നടക്കുന്നതായി പരാതി. വേളാവൂർ വടക്കേ വീട് സുധാകരൻ നായർ, ഗോപാല വിലാസത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ബിജു കുമാർ, സമീപത്തെ കിഷോറിന്റെ വീട് എന്നിവിടങ്ങളിലാണ് തിങ്കൾ രാത്രി മോഷണം നടന്നത്. സുധാകരൻ നായരുടെ വീട്ടിൽ നിന്നും 25000 ത്തോളം രൂപ നഷ്ടപ്പെട്ടതായി പറയുന്നു. ഒരാഴ്ചയായി സുധാകരൻ നായർ എറണാകുളത്തുള്ള മകന്റെ വീട്ടിലാണ്. ബിജു കുമാറിന്റെ വീട്ടിൽ നിന്നും രണ്ടര പവന്റെ സ്വർണവും നഷ്ടപ്പെട്ടതായി പറയുന്നു. ഇവർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.