
വാമനപുരം:എസ്.എൻ.ഡി.പി യോഗം കോലിയക്കോട് ശാഖാ വാർഷികം വൈസ് പ്രസിഡന്റ് മല്ലികയുടെ അദ്ധ്യക്ഷതയിൽ വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.യൂണിയൻ കൺവീനർ എസ്.ആർ. രജികുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദാസ് വെഞ്ഞാറമൂട്,രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി,ഗീതാ പാറക്കൽ എന്നിവർ പങ്കെടുത്തു.ശാഖാ പ്രസിഡന്റായി രാജീവിനെയും യൂണിയൻ പ്രതിനിധിയായി മോഹനനെയും തിരഞ്ഞെടുത്തു.