
ആറ്റിങ്ങൽ: ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ, നീതി മെഡിക്കൽ സ്റ്റോർ, സഹകരണ എക്കോ-ഷോപ്പ് എന്നിവ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനം എം.എൽ.എമാരായ വി.ശശി, ഒ.എസ്.അംബിക എന്നിവർ ചേർന്ന് നിർവഹിച്ചു. സഹകരണ എക്കോ ഷോപ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. രാമവും നിർവഹിച്ചു. അഡ്വ. എസ്.ലെനിൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.പി.നന്ദുരാജ് എന്നിവർ ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ ദിലീപ്.വി.എൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ജെ.എസ്.ബിന്ദുമോൾ, ബാങ്ക് ഭരണസമിതി അംഗം എൻ.കിഷോർ കുമാർ, പി.മോഹനൻ നായർ എന്നിവർ പങ്കെടുത്തു.