nandhu

ആറ്റിങ്ങൽ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചയാളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല ദേവീക്ഷേത്രത്തിനു സമീപം അംബരം വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന അദ്വൈത് (26) ആണ് അറസ്റ്റിലായത്.ആറ്റിങ്ങൽ സ്വദേശിയായ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.പെൺകുട്ടിയുടെ പരാതി ലഭിച്ചയുടനെ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഒളിവിലായിരുന്ന നന്ദു ആറ്റിങ്ങൽ മങ്കാട്ടുമൂലയിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ.ജി,എസ്.ഐമാരായ സജിത്,ജിഷ്ണു,എസ്.സി.പി.ഒമാരായ ശരത് കുമാർ,നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.