തിരുവനന്തപുരം: എൽ.എൻ.സി.പി.ഇയിൽ 25,26,27 തീയതികളിൽ നടക്കുന്ന റവന്യൂജില്ലാ സ്‌കൂൾ കായികമേളയിൽ 2500ൽപരം കായികതാരങ്ങൾ മാറ്റുരയ്ക്കും.സായി,ജി.വി.രാജ സ്‌പോർട്സ് സ്‌കൂൾ,അയ്യങ്കാളി സ്‌പോർട്സ് സ്‌കൂൾ,12 ഉപജില്ലകൾ എന്നിവിടങ്ങളിലെ മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.25ന് രാവിലെ ഒൻപതിന് രജിസ്‌ടേഷൻ ആരംഭിക്കുമെന്ന് പബ്ലിസിറ്റി കൺവീനർ സുനിൽ കുമാർ.ആർ.എസ്. അറിയിച്ചു.