തിരുവനന്തപുരം: പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷന്റെയും എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യയുടെയും വാർഷിക സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് ഹോട്ടൽ ഫോർട്ട് മാനറിൽ നടക്കും. നോർക്കാ റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് നടക്കുന്ന വാർഷിക ആഘോഷ ചടങ്ങ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.പ്രൊഫ.പി.ജെ.കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.എം.വിൻസന്റ് എം.എൽ.എ,ശശി ആർ.നായർ,കെ.എസ്.പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.