general

ബാലരാമപുരം: കാട്ടാക്കട എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച നെടുങ്ങോട്ടുകോണം എസ്.എൻ നഗർ റോഡിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ടി.മല്ലിക, സി.ആർ.സുനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി.മനോജ്, പഞ്ചായത്ത് അംഗം എസ്.സരിത, സംഘാടകസമിതി കൺവീനർ വിക്രമൻ എന്നിവർ സംസാരിച്ചു.