വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്‌ഷണൽ ഫാമിൽ 28 മുതൽ നവംബർ 15 വരെ 15 പ്രവൃത്തി ദിവസങ്ങളിലായി നഴ്‌സറി ടെക്‌നിക്സ് എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തും.പഴവർഗചെടികളിലെ ഗ്രാഫ്ടിംഗ്,ബഡ്‌ഡിംഗ്,ലെയറിംഗ്,പച്ചക്കറിത്തൈ ഉത്പാദനം,പച്ചക്കറി ഗ്രാഫ്ടിംഗ്,തെങ്ങിൻ തൈ ഉത്പാദനം,അലങ്കാര ചെടികളുടെയും കിഴങ്ങുവർഗ ചെടികളുടെയും നടീൽ വസ്തുക്കളുടെയും ഉത്പാദനം,ഒരു ചെടിയിൽ തന്നെ വിവിധ ഇനങ്ങൾ ഒട്ടിച്ച് ചേർക്കൽ,രോഗകീട നിയന്ത്രണം,കീടനാശിനികളുടെ സുരക്ഷിത ഉപയോഗം,തൈ ഉല്പാദനത്തിൽ മിത്രസൂക്ഷ്മാണുക്കളുടെ ഉപയോഗം,ജലസേചന മാർഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ക്ലാസുകളും പ്രായോഗിക പരിശീലനവും ലഭിക്കും.ഫോൺ: 9895487537, 8547708580.