മലയിൻകീഴ്: ഷാർപ് മൈൻഡ് ചെസ് അക്കാഡമിയും തിരുവനന്തപുരം ചെസ് അസോസിയേഷനുമായി ചേർന്ന് മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ ചെസ് റാപ്പിഡ് ടൂർണമെന്റ് സംഘടിപ്പിച്ചു.അണ്ടർ 17; അക്ഷയ് എ.ആർ (എം.ആർ.എച്ച്.എസ്),അണ്ടർ 13;അമൃതവർഷൻ പ്രശാന്ത് പിള്ള (ലയോള സ്കൂൾ),അണ്ടർ 9; അഗസ്ത്യ എ.ബി ( ജ്യോതിസ് സെൻട്രൽ സ്കൂൾ,കഴക്കൂട്ടം) എന്നിവരും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള ഓവറാൾ പുരസ്കാരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി.ജില്ലയിലെ 40 സ്കൂളുകളിൽ നിന്ന് 160 വിദ്യാർത്ഥികൾ പങ്കെടുത്തു.മാനേജർ ഫാദർ സിറിയക് മഠത്തിൽ സി.എം.ഐ വിജയികൾക്ക് ക്യാഷ് പ്രൈസും പുരസ്കാരവും നൽകി.പ്രിൻസിപ്പൽ ഫാദർ ചാക്കോ പുതുക്കളം സി.എം.ഐ,ഡിസ്ട്രിക്ട് ചെസ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ ആചാരി,ഷാർപ് മൈൻഡ് ചെസ് അക്കാഡമി ഡയറക്ടർ അജി ഗുഡ്‌വിൽ,ഷാജി തുടങ്ങിയവർ പങ്കെടുത്തു.