punnavoor

മലയിൻകീഴ് : മാറനല്ലൂർ പുന്നാവൂർ ഗവ.എൽ.പി സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.മാറനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് അരുവിക്കര സുനിൽ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.സുരേഷ് കുമാർ,മാറനല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡീനകുമാരി,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ്,നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രജിത് ബാലകൃഷ്ണൻ,ഹെഡ്മിസ്ട്രസ് എൽ.സുമ, വാർഡ്‌ അംഗം എൻ.ഷിബു,ആതിര, ധന്യ എന്നിവർ സംസാരിച്ചു.