ബാലരാമപുരം: മംഗലത്തുകോണം സി.ആ‍ർ സെവൻ ടർഫ് റോഡിന് സമീപം മദ്യപാനികളുടെ ശല്യമെന്ന് പരാതി.ചില്ലറ മദ്യവില്പന നടത്തുന്ന സംഘവും ഇവിടെ സജീവമാണ്.കൊച്ചുകട മാർക്കറ്റിലേക്ക് പോകുന്ന വഴിയാത്രക്കാരായ സ്ത്രീകളെയും സ്കൂൾ വിദ്യാർത്ഥികളെയും മദ്യപാനികൾ അസഭ്യം പറയുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.നിരവധി തവണ പൊലീസിൽ പരാതി അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഈ ഭാഗത്ത് നൈറ്റ് പട്രോളിംഗ് ശക്തമാക്കി ലഹരിസംഘത്തെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.