തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്, റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം മെട്രോപോളിസ്,ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ് എന്നിവർ സംയുക്തമായി വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു.ആനയറ ഈശ വിശ്വവിദ്യാലയത്തിൽ നടന്ന സെമിനാർ മുൻ ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.സി.എസ്.ടി.ഇ മുൻ ഡയറക്ടർ പ്രൊഫ. ഡോ.ജോർജ് വർഗീസ് അദ്ധ്യക്ഷനായി. ഈശ വിശ്വവിദ്യാലയം പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു.കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ് ബോധപൗർണമി സന്ദേശം നൽകി.സ്വാമി ഈശ അനുഗ്രഹപ്രഭാഷണം നടത്തി.റോട്ടറി ഇന്റർനാഷണൽ 3211 അസിസ്റ്റന്റ് ഗവർണർ ടി.സന്തോഷ് കുമാർ,ക്ലബ് സെക്രട്ടറി റൊട്ടേറിയൻ ഗോപി വി.മേനോൻ,ഡോ.സുജാക്ഷി ഹരിദാസ്,ഗിരിജ ടീച്ചർ,ഗ്ലോബൽ എനർജി എഡ്യൂക്കേഷൻ പ്രോജക്ട് കോഓർഡിനേറ്റർ മീര തുടങ്ങിയവർ സംസാരിച്ചു.സ്ക്രിപ് റൈറ്റർ,ഡയറക്ടർ അനിൽ കാരേറ്റ് ക്ലാസ് നയിച്ചു.കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി നന്ദി പറഞ്ഞു.