തിരുവനന്തപുരം: സംവരണ സംരക്ഷണ സമിതിയുടെ ജില്ലാ കൺവെൻഷൻ യൂണിവേഴ്സിറ്രി സ്റ്റുഡന്റ്സ് സെന്ററിൽ ദളിത് സമുദായ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്തു.അയ്യനവർ മഹാജനസംഘം സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.അയ്യനവർ മഹാജനസംഘം ജനറൽ സെക്രട്ടറി സി.എച്ച്.അരുൺകുമാർ,ഗോവിന്ദൻ കിളിമാനൂർ,കെ.വി.രവികുമാർ,വി.എസ്.ഹരിലാൽകുമാർ,സുരേഷ് മണ്ണന്തല,ആർ.സോമൻ,രാജൻ ലക്ഷ്മണൻ,അജിത്,എസ്.ജ്യോതിഷ്‌കുമാർ എന്നിവർ പങ്കെടുത്തു.വിജയൻ മണ്ണന്തല രക്ഷാധികാരിയും ഡോ.എൻ.ശശിധരൻ ചെയർമാനും ഗോവിന്ദൻ കിളിമാനൂർ കൺവീനറുമായ 19 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.