തിരുവനന്തപുരം:ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്‌മാൻ മെക്കാനിക് (ഡി.മെക്)ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ലെത്തീൻ കത്തോലിക്ക കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ അപേക്ഷ ക്ഷണിച്ചു.യോഗ്യത: എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവർത്തി പരിചയവും/ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ഡിപ്ലോമ/ എൻജിനിയറിംഗ്. താത്പര്യമുള്ളവർ 25ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.