തിരുവനന്തപുരം: മ്യൂസിയങ്ങൾ പറയുന്നത് കാലഘട്ടത്തിന്റെ ചരിത്രമാണെന്നും രാജാ രവിവർമ്മയുടെ ചിത്രകലാ മ്യൂസിയത്തിൽ പാരമ്പര്യത്തിന്റെ സ്മരണകളാണ് നിലനിൽക്കുന്നതെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ശ്രീചിത്ര ആർട്ട് ഗാലറി പൈതൃക മന്ദിരത്തിൽ സജ്ജീകരിച്ച ആമുഖ ഗാലറിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം.കൗൺസിലർ പാളയം രാജൻ അദ്ധ്യക്ഷനായി. ഗ്യാലറിയുടെ അണിയറയിൽ പ്രവർത്തിച്ചവരെ മന്ത്രി അനുമോദിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.കോബ്രഗഡേ,കേരള ചരിത്ര പൈതൃക മ്യൂസിയം ഡയറക്ടർ ആർ.ചന്ദ്രൻ പിള്ള,പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ,പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി.എസ്,മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് മഞ്ജുളാദേവി,രാജാരവിവർമ്മയുടെ ചെറുമകൻ രാമവർമ്മ തുടങ്ങിയവർ പങ്കെടുത്തു.