
പാറശാല: മഹിളാ കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിള സാഹസ് ക്യാമ്പ് എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ് പാറശാല ബ്ലോക്ക് പ്രസിഡന്റ് താര അദ്ധ്യക്ഷയായി. മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബുക്കുട്ടൻ നായർ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, അഡ്വ.മഞ്ചവിളാകം ജയൻ, നിർമ്മല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോൺ, മുൻ ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രി നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അജിനി, ഷീബ, കെന്‍സി ലാലി, ബിന്ദു ബാല, ലില്ലി, ഷീജ, പ്രീജകുമാരി, ശ്രീലതദേവി, പ്രതിഭ തുടങ്ങിയവർ സംസാരിച്ചു.എ.കെ.സാദിക്ക്,അഡ്വ.വിനോദ് സെൻ,ഡോ.ബെറ്റിമോൾ മാത്യു തുടങ്ങിയവർ ക്ലാസ് നയിച്ചു.സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.