congress-dharna

പാറശാല: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാറശാല മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനദ്രോഹ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിൻരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പാറശാല സുധാകരൻ, ബാബുക്കുട്ടൻ നായർ, അഡ്വ.സജയകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോൺ, നേതാക്കളായ ടി.കെ.വിശ്വംഭരൻ, കൊല്ലിയോട് സത്യനേശൻ, പവതിയാൻവിള സുരേന്ദ്രൻ, വേലപ്പൻ നായർ, വിൻസർ, സുമേഷ്, ലിസ്റ്റിൻരാജ്, വിജയൻ, ലെൽവിൻ ജോയ്, വിനയനാഥ്, മഹിളകുമാരി, സുധാകുമാരി, അഭിലാഷ്, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.