തിരുവനന്തപുരം:നോർക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം നോർക്ക സെന്ററിൽ ജീവനക്കാർക്കായുളള ലൈബ്രറി റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിൽ നിന്നുളള ആദ്യപുസ്തകം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി കൈമാറി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.ശിവദാസ്,ലൈബ്രറി ഇൻ ചാർജ്ജ് മഞ്ജു ജോൺ,നോർക്ക റൂട്ട്സ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. നോർക്ക സെന്ററിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലാണ് ലൈബ്രറി സജ്ജമാക്കിയത്.