നെയ്യാറ്റിൻകര: ഓട്ടോറിക്ഷകളിലെ വീൽ ഡിസ്കുകളിൽ കൂർത്ത മുനയുള്ള സ്റ്റാറുകളും അടയാളങ്ങളും പതിപ്പിക്കുന്നത് അപകടമുണ്ടാക്കുന്നതായ് ആക്ഷേപം. റോഡ് അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി ഓട്ടോറിക്ഷകളിൽ സ്ഥാപിച്ചിട്ടുള്ള എക്സ്ട്രാ ഫിറ്റിംഗ്സ്, അനധികൃത ലൈറ്റുകൾ, ഹോണുകൾ എന്നിവ നീക്കണമെന്ന് നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി.ഒ ജെറാട് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഇവ നീക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പല ഓട്ടോറിക്ഷകളിൽ ഇപ്പോഴും എക്സ്ട്രാ ഫിറ്റിംഗ്സുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. ഇനിയുള്ള ദിവസങ്ങളിൽ ഓട്ടോറിക്ഷകൾ പരിശോധിക്കപ്പെടുമ്പോൾ എക്സ്ട്രാ ഫിറ്റിംഗ്സ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇവയ്ക്ക് ഫൈൻ അടയ്ക്കേണ്ടി വരുമെന്ന് നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.