
ബാല വീണ്ടും വിവാഹിതനായി. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. ഇന്നലെ രാവിലെ കലൂർ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാല വിവാഹിതനായതോടെ ആശ്വാസം നിറഞ്ഞ ചിരിയുമായി മുൻ ഭാര്യമാരായ ഗായിക അമൃത സുരേഷും ഡോക്ടർ എലിസബത്തും.
ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥനയ്ക്കുശേഷം പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രം അമൃത പങ്കുവച്ചു. കൂപ്പുകൈ ഇമോജിയും ചേർത്താണ് ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. 'സ്നേഹവും പ്രാർത്ഥനകളും" എന്ന കുറിപ്പിൽ മറ്റൊരു ചിത്രവും പങ്കുവച്ചു. ചിരിയോടുള്ള എലിസബത്തിന്റെ ചിത്രവും ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബാലയുടെ പേരിൽ അമൃത നൽകിയ പരാതിയും തുടർന്നുണ്ടായ വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. കന്നടക്കാരിയായ യുവതിയാണ് ബാലയുടെ ആദ്യ ഭാര്യ. രണ്ടാം ഭാര്യയായ ഗായിക അമൃത സുരേഷാണ് ബാല തനിക്ക് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്ന കാര്യം വെളിപ്പെടുത്തിയത്. ആദ്യ വിവാഹം നിയമപരമായി ബാല രജിസ്റ്റർ ചെയ്തിട്ടില്ല. 2019ൽ അമൃതയെ ഡിവോഴ്സ് ചെയ്തു. ഡോക്ടർ എലിസബത്ത് ആണ് മൂന്നാം ഭാര്യ. 2021 സെപ്തംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ബാലയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നിച്ചുണ്ടായിരുന്ന എലിസബത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. ഗുജറാത്തിൽ ജോലി ചെയ്യുകയാണ് എലിസബത്ത്.അതേസമയം മാമനെ ( ബാല) തനിക്ക് ചെറുപ്പം മുതൽ ഒരുപാട്ഇ ഷ്ടമായിരുന്നുവെന്ന് കോകില പ്രതികരിച്ചു.മാമനെക്കുറിച്ച് മാത്രമായൊരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കോകില. കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറയുന്നു.