ss

. മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യർ തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. മഞ്ജു വാര്യരു‌ടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള കമന്റുകളാണ് ഏറെയും. ദിവസം കഴിയുന്തോറും മൊഞ്ച് കൂടിവരുന്നു എന്ന കമന്റുകളുമുണ്ട്. ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയത്. ചിത്ര സംയോജകൻ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തിയ അവസാന മലയാള ചിത്രം. രജനികാന്ത് നായകനായ വേട്ടയ്യനിൽ നായികയായും മഞ്ജു വാര്യർ എത്തി.