general

ബാലരാമപുരം: ബന്ധുക്കൾ ഉപേക്ഷിച്ച് അവശനിലയിലായ ആളെ കാവിൻപുറം സുഹൃത് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു.വെങ്ങാനൂർ കുഞ്ചുമാവറത്തല മേലേ പുത്തൻവീട്ടിൽ രാജമണിയെ (54)​ ആണ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തത്.വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശിന്റെ നേതൃത്വത്തിൽ സി.പി.ഒ അനീഷ്,​ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ്,​ആരോഗ്യപ്രവർത്തകരായ ജലീൽ കുമാരി,​ബീനാ ബെഞ്ചമിൻ,​മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്,​ട്രഷറർ എസ്.ഷീല,​ജീവനക്കാരായ പ്രസന്നകുമാർ,​ശരബിന്ദു എന്നിവർ പങ്കെടുത്തു.