g

തിരുവനന്തപുരം: വൺ ഇന്ത്യ വൺ പെൻഷൻ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഷാജഹാൻ മൺവിള അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്ടന്മാരായ എ.ജി.സദാനന്ദൻ,​പോൾ ജേക്കബ്,​മാത്യു കാവുങ്കൽ,​ജാഥാ കമ്മിറ്റി കൺവീനർ അഡ്വ.ജോസുകുട്ടി മാത്യു,​കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ വിജയൻ വെള്ളോടൻ,​ജാഥാ സഹയാത്രികരായ സജി മാത്യു,​അലക്സ് പീറ്റർ,​സാമ്പത്തിക വിദഗ്ദ്ധൻ ജോസ് സെബാസ്റ്റ്യൻ,​ബ്രയറ്റ് മാമൻ,​ഭാസുരാംഗി,​സരള,​വിജി സാജു എന്നിവരെ ആദരിച്ചു.കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷമ്മി,​പരുത്തിമഠം സജ്ജാദ്,​സഹീർ,​ജോൺ ബോസ്കോ,​റഹിം കല്ലറ,​കുരുവിള എബ്രഹാം,​ചന്ദ്രബാബു കല്ലറ,​സജീവൻ കണ്ണൂർ,​ബേബി മുല്ലമംഗലം പാലക്കാട്,​യൂസുഫ് മമ്പാട് മലപ്പുറം,​അലക്സ് പീറ്റർ തൃപ്പൂണിത്തുറ,​ഷാജി ജോസ് കോട്ടയം,​റോജർ സെബാസ്റ്റ്യൻ,​ആന്റണി കോയിക്കര,​അലക്സ്.പി.ടി,​ജയൻ അഞ്ചൽ,​സജി മാത്യൂ,​ സജ്ജാദ് റഹുമാൻ തുടങ്ങിയവർ പങ്കെടുത്തു.