d

തിരുവനന്തപുരം: ക്വാറികളിലെ അനധികൃത ഖനനം അവസാനിപ്പിക്കാനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡ്രോൺ ലിഡാർ സർവേ നടപ്പാക്കുന്നു. കെൽട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ഡ്രോൺ ലിഡാർ സർവേ പോർട്ടൽ ഇന്ന് നെയ്യാറ്റിൻകര പെരുങ്കടവിളയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

ഖനനം നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. ഖനനാനുമതിക്കുള്ള അപേക്ഷകളെ ഡ്രോൺ സർവേ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് വൈകാതെ ഇറങ്ങും. അതിനുശേഷമുള്ള അപേക്ഷകളിലാവും ഇത് നടപ്പാക്കുക.

ചങ്ങലയും ടോട്ടൽ സ്റ്റേഷനും ഉപയോഗിച്ച് സർവേയർമാരുടെ സഹായത്തോടെ പരമ്പരാഗത രീതിയിലാണ് നിലവിൽ ക്വാറികളിലെ പാറ ഖനനത്തിന്റെ അളവ് നിശ്ചയിക്കുന്നത്. അളവിൽ കൂടുതൽ പലപ്പോഴും ഖനനം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇത് അവസാനിക്കും.

അനുവദിച്ച അളവിൽ

മാത്രം ഖനനം

1.ഡ്രോണിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെ ആകാശ നിരീക്ഷണം വഴി ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ക്വാറികളിൽ ഖനനം ചെയ്യാവുന്ന പാറയുടെ അളവ് കൃത്യതയോടെ കണ്ടെത്തും

2.അനുവദിച്ചിട്ടുള്ള അളവിൽ മാത്രമേ ഖനനം നടക്കൂ. ക്വാറികളുടെ ലൈസൻസ് കാലാവധി തീരുന്ന 15-ാം വർഷത്തിലും ധാതുവിന്റെ കണക്ക് രേഖപ്പെടുത്തും

3.പരിസ്ഥിതിക്ക് ദോഷം വരാതെയുള്ള ഖനനം സാദ്ധ്യമാവും. ലൈസൻസികളും ബന്ധപ്പെട്ട വകുപ്പുമായുള്ള തർക്കം ഒഴിവാകും

80,000- 1,00,000 രൂപ

ഒരു ഡ്രോൺ യൂണിറ്റിന്റെ വില