വിഴിഞ്ഞം: തെന്നൂർക്കോണം സി.വി സ്മാരക ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനം എം.വിൻസന്റ് എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തെന്നൂർക്കോണം സി.വി സ്മാരക ഗ്രന്ഥശാല ഹാളിനെ വി.ഗംഗാധരൻ നാടാർ സ്മാരക ഹാളെന്ന് പുനർനാമകരണം നടത്തി. ഛായാചിത്ര അനാവരണം ഡോ.എ.നീലലോഹിതദാസ് നിർവ്വഹിച്ചു. കാമരാജ് ഫൗണ്ടേഷൻ കേന്ദ്രകമ്മിറ്റി സെക്രട്ടറി വി.സുധാകരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ,കരുംകുളം വിജയകുമാർ, ഉച്ചക്കട ചന്ദ്രൻ,കൗൺസിലർ പനിയടിമ ജോൺ, ഭഗത്‌റൂഫസ്,പരശുവയ്ക്കൽ രാജേന്ദ്രൻ,വിഴിഞ്ഞം സഫറുള്ളഖാൻ, ഗ്രന്ഥശാല സെക്രട്ടറി എസ്.കെ.വിജയകുമാർ,ജി.ഡി.പ്രദീപ് ചന്ദ്,കെ.ജയചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം തെന്നൂർക്കോണം ബാബു എന്നിവർ പങ്കെടുത്തു.