തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനം കാരുണ്യത്തിന്റെ മുഖമാക്കി മാറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയം എ.കെ.ആന്റണി പറഞ്ഞു. ഉമ്മൻ ചാണ്ടി സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹായമഭ്യർത്ഥിച്ചെത്തുന്നവരോട് നടക്കില്ലെന്ന് പറയാത്ത ഏക നേതാവും ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പി.എസ്.ബാജിലാൽ, സെക്രട്ടറി പത്മാലയം മിനിലാൽ,​ കോൺഗ്രസ് നേതാക്കളായ ആനക്കുഴി ഷാനവാസ്, അയിര സുരേന്ദ്രൻ, ശാസ്തമംഗലം മോഹനൻ, ബി.സുശീലൻ, ശൈലജ രാജീവൻ, ഉവൈസ് ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.