
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തിയ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത.എ ഇന്നലെയും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല. മന്ത്രിസഭായോഗം ഉണ്ടായിരുന്നതിനാൽ ഇന്നലെ റവന്യു മന്ത്രി കെ.രാജൻ തലസ്ഥാനത്തുണ്ടായിരുന്നു.
അന്വേഷണ റിപ്പോർട്ട് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാകും ജോയിന്റ് കമ്മിഷണർ കൈമാറുക. പ്രിൻസിപ്പൽ സെക്രട്ടറിയുടെ കുറിപ്പോടെയാകും മന്ത്രിക്ക് നൽകുക. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മറ്റ് വിഷയങ്ങൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.