തിരുവനന്തപുരം: കാലുകൾ തളർന്ന ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി.എൻ.സായിബാബയെ വ്യാജക്കേസിൽ കുടുക്കി തടവറയ്ക്കുള്ളിൽ ഇട്ടതിന് കേന്ദ്ര-മഹാരാഷ്ട്ര സർക്കാരുകൾ നഷ്ടപരിഹാരം നൽകണമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.യുക്തിവാദിസംഘത്തിന്റെയും ജനാധിപത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാച്യു തായ്‌നാട് ഹാളിൽ നടന്ന ജി.എൻ.സായിബാബ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിവാദി സംഘം പ്രസിഡന്റ് ടി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.മാദ്ധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ, വെള്ളനാട് രാമചന്ദ്രൻ,ബോബി തോമസ്,പി.സുശീലൻ,ഗോപി ആചാരി,പ്രസാദ് സോമരാജൻ,ഡോ.ജയകുമാർ, പി.കെ.വേണുഗോപാൽ, സത്യദാസ് എന്നിവർ സംസാരിച്ചു.