വെള്ളനാട്:നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും ചേർന്ന് മൻകീ ബാത് സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് വെള്ളനാട് ബ്ലോക്ക് കോ ഓർഡിനേറ്റർ എം.എം.ആദർശ് അറിയിച്ചു.സ്കൂൾ തല മത്സരങ്ങൾ ഈ മാസം അവസാനിക്കും.അടുത്തമാസം ബ്ലോക്ക് തല മത്സരങ്ങളും നടക്കും.ജില്ലാ തല മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് റിപ്പബ്ലിക്ക് ദിന പരേഡ് നേരിട്ട് കാണാനും അവസരമുണ്ടാകും.ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്കും അദ്ധ്യാപക കോ ഓർഡിനേറ്റർമാർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.