തിരുവനന്തപുരം:ഫിൽക്ക ഫിലിം സൊസൈറ്റി 'കുടിയേറ്റവും മനുഷ്യ ചരിത്രവും' എന്ന പ്രമേയത്തിൽ 27ന് രാവിലെ 9.30 മുതൽ ജോയിന്റ് കൗൺസിൽ ഹാളിൽ നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും.മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.വിജയകൃഷ്ണൻ,സാബു ശങ്കർ,ജയശ്ചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ പങ്കെടുക്കും.മീ ക്യാപ്റ്റൻ,ബ്ലൈൻഡ്നെസ്,ദി ഗ്രേപ്സ് ഒഫ് റാത്ത്,സുബർണരേഖ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.വിവരങ്ങൾക്ക് www.filca.in.ഫോൺ 8089036090