
പാലോട്: രാഷ്ട്രീയ പ്രവർത്തനം കാരുണ്യത്തിന്റെ മുഖമാക്കി മാറ്റിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് എ.കെ.ആന്റണി പറഞ്ഞു. സഹായമഭ്യർത്ഥിച്ചെത്തുന്നവരോട് നോ പറയാത്ത ഏക നേതാവായ ഉമ്മൻചാണ്ടിയുടെ പേരിൽ തുടങ്ങുന്ന ഏത് സ്ഥാപനത്തിനും നാട്ടുകാരുടെ പിന്തുണയുണ്ടാകും. ഉമ്മൻചാണ്ടി സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായി.ഫൗണ്ടേഷൻ പ്രസിഡന്റ് പി.എസ്.ബാജിലാൽ, സെക്രട്ടറി പത്മാലയം മിനിലാൽ, കോൺഗ്രസ് നേതാക്കളായ ആനക്കുഴി ഷാനവാസ്, അയിര സുരേന്ദ്രൻ, ശാസ്തമംഗലം മോഹനൻ, ബി.സുശീലൻ, ശൈലജ രാജീവൻ, ഉവൈസ് ഖാൻ, എസ്.എൻ.പുരം ജലാൽ, വി.രാജ് കുമാർ, ഷിജു ശാസ്ത്രി, ഫൗണ്ടേഷൻ ഭാരവാഹികളായ വിനു എസ്.ലാൽ, ബിന്ദു, വിഷ്ണുഷാജി, ഷിജിലാൽ, അനന്തു, ജി.ബിജു, ബീനബാബു, സീന, അരുൺകുമാർ, ശ്രീകുമാരൻ നായർ, തുളസീധരൻ നായർ, പി.സനിൽകുമാർ, ഗീതപ്രിജി, രശ്മി, രേവതി തുടങ്ങിയവർ പങ്കെടുത്തു.