തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും.മദ്ധ്യ തെക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുന്നത്.ചക്രവാതച്ചുഴിയാണ് കാരണം.രണ്ട് ദിവസം കഴിഞ്ഞ് സംസ്ഥാനത്തൊട്ടാകെ പരക്കെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ,ഇന്നലെ തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴ ലഭിച്ചു.പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.