hajajja

വിജയവാഡ: മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ആർ. കോൺഗ്രസ് പാ‌ർട്ടി പ്രസിഡന്റുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡി അമ്മ വൈ.എസ് വിജയമ്മയ്ക്കും സഹോദരി വൈ .എസ് ശർമ്മിളയ്ക്കും എതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഹർജി നൽകി. സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഹർജി. റെഡ്ഡി കുടുംബത്തിനുള്ളിലെ അസ്വാരസ്യം രൂക്ഷമായതിന്റെ തെളിവാണിത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസിന്റെ വളർച്ചയിൽ തങ്ങൾ നിർണായക പങ്കുവഹിച്ചുവെന്ന് ജഗനും ഭാര്യ വൈ.എസ്. ഭാരതിയും അവരുടെ ഹർജിയിൽ വാദിക്കുന്നു. വൈ.എസ്.വിജയമ്മ തന്റെ ഷെയർ ശർമ്മിളയ്ക്കു നൽകാൻ തീരുമാനിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ്സൂചന. എല്ലാ പ്രതികൾക്കും ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. നവംബർ 8 ന് കേസ് പരിഗണിക്കും.

വൈ.എസ്.ആർ.കോൺഗ്രസ് വിട്ട് തെലങ്കാനയിൽ പോയി സ്വന്തം പാർട്ടി രൂപീകരിച്ച വൈ.എസ്.ശർമ്മിള പിന്നീട് കോൺഗ്രസിൽ ചേരുകയും ആന്ധ്രയിലെ പി.സി.സി പ്രസിഡന്റാവുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹോദരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ കടപ്പ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ശർമ്മിള പരാജയപ്പെട്ടിരുന്നു.