തിരുവനന്തപുരം: വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാടക കെട്ടിടങ്ങളുടെ 18 ശതമാനം ജി.എസ്.ടി ഉടമ നൽകണമെന്ന ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ.ആൻസലൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയമുന്നയിച്ച് ഇന്ന് രാവിലെ 11.30ന് ജി.എസ്.ടി ഭവനിലേക്ക് മാർച്ചും ധർണയും നടത്തും.വ്യാപാരി വ്യവസായിസമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും.സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാസെക്രട്ടറി എ.ആദർശ് ചന്ദ്രൻ, ജില്ല ട്രഷറർ ആർ.എസ് സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു