
പാറശാല: കാരോട് പഞ്ചായത്തിലെ ലൈഫ് ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും പദ്ധതിപ്രകാരം പൂർത്തീകരിച്ച ഭാവനങ്ങളുടെ താക്കോൽ ദാനവും പുതുതായി നിർമ്മിച്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെ ഉദ്‌ഘാടനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.പഴയഉച്ചക്കട ജംഗ്‌ഷനിൽ ചേർന്ന സമ്മേളനത്തിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ് സ്വാഗതം ആശംസിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ് മുഖ്യാതിഥിയായിരുന്നു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം, കാരോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസിമോൾ.എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എഡ്വിൻസാം.സി, കെ.സലീല, ശാലിനി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ബി.ആദർശ്, കുമാർ.എം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി കലാറാണി, സി.പി.എം പാറശാല ഏരിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.