
പോത്തൻകോട് : ഒ.വി.വിജയൻ എന്ന സാഹിത്യകാരനിൽ പരിണാമം സൃഷ്ടിക്കാൻ തക്കവണ്ണം വ്യതിരക്തമായ ആത്മീയ ദർശനങ്ങളായിരുന്നു കരുണാകര ഗുരുവിന്റേതെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിളള. ശാന്തിഗിരിയിൽ ഗുരുസാഗരത്തിന്റെ മുപ്പത്തിയേഴ് വർഷങ്ങൾ എന്ന പേരിൽ നടന്ന സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ബിലവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവൽ തിയോഫെലിസ് മെത്രാപോലീത്ത, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, പന്ന്യൻ രവീന്ദ്രൻ, കുതിരകുളം ജയൻ, ജെ.ആർ. പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : ഗുരുസാഗരത്തിന്റെ മുപ്പത്തിയേഴ് വർഷങ്ങൾ' സാഹിത്യസമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിളള ഉദ്ഘാടനം ചെയ്യുന്നു.പന്ന്യൻ രവീന്ദ്രൻ, അഡ്വ.കെ.പി.അനിൽകുമാർ, ജോർജ് സെബാസ്റ്റ്യൻ, കുതിരകുളം ജയൻ, ആർ.സഹീറത്ത് ബീവി, സബീർ തിരുമല, ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, മോറാൻ മോർ ഡോ.സാമുവൽ തിയോഫെലിസ് മെത്രാപോലീത്ത, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എം.ബാലമുരളി,അനിൽ ചേർത്തല, ജയപ്രകാശ് തുടങ്ങിയവർ സമീപം