തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിനുത്താവാദികളായ പി പി ദിവ്യ അടക്കമുള്ള മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കറുത്ത വസ്ത്രമണിഞ്ഞ് ജീവനക്കാർ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.എ.മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.മാർച്ചിന് ശേഷം പ്രവർത്തകർ പി.പി.ദിവ്യയുടെ കോലം കത്തിച്ചു. സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ്,ജനറൽ സെക്രട്ടറി ആമിർ കോഡൂർ,റാഫി പോത്തൻകോട് എന്നിവർ ഡി.ജി.പി ഷെയഖ് ദർവേഷ് സാഹിബിനെ കണ്ട് ചർച്ച നടത്തി.