തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും ശമ്പള പരിഷ്‌കരണവും അട്ടിമറിച്ചതിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കറുത്ത വസ്ത്രമണിഞ്ഞ് ജീവനക്കാർ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ബ്ലാക്ക് മാർച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് അദ്ധ്യക്ഷനായി. പി. ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, ട്രഷറർ നാസർ നങ്ങാരത്ത്, ഭാരവാഹികളായ പോത്തൻകോട് റാഫി, കണിയാപുരം ഹലീം, നസീം ഹരിപ്പാട്,റഷീദ് മുളവൂർ, കെ അബ്ദുൽ ബഷീർ, സി. ലക്ഷ്മണൻ, സലാം കരുവാറ്റ, എം. എ. ഹക്കീം, ഹമീദ് കുന്നുമ്മൽ, വി.ജെ. സലീം, ഗഫൂർ പന്തീർപാടം, അഷ്റഫ് മാണിക്യം, പി.ഐ.ഷാഹുൽ ഹമീദ്, ഒ.എം. ഷഫീഖ്, പി.ജെ. താഹ എന്നിവർ സംസാരിച്ചു.