തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കുര്യാത്തി സെക്ഷൻ പരിധിയിൽ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ ഇന്ന് നഗരത്തിലെ ചില ഭാഗങ്ങളിൽ ജലവിതരണം നിറുത്തിവയ്ക്കും.പടിഞ്ഞാറെനട കൊപ്പളം ജംഗ്ഷനിലും എസ്.പി ഫോർട്ട് ആശുപത്രിക്ക് മുന്നിലുമായി 700 എം.എം പൈപ്പ് ലൈനിലാണ് ഇന്റർകണക്ഷൻ ജോലി നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി 8 മുതൽ നാളെ രാവിലെ 8 വരെയാണ് ജലവിതരണം നിറുത്തിവയ്ക്കുക. കുര്യാത്തി,ശ്രീകണ്‌ഠേശ്വരം,ചാല, വലിയശാല,മണക്കാട്,ശ്രീവരാഹം,പെരുന്താന്നി, പാൽക്കുളങ്ങര,ചാക്ക,ഫോർട്ട്,വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ,വലിയതുറ,തമ്പാനൂർ,ശംഖുംമുഖം, കളിപ്പാൻകുളം,ആറ്റുകാൽ എന്നിവിടങ്ങളിൽ ജലവിതരണം ഭാഗികമായി തടസപ്പെടും. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.