1

തിരുവനന്തപുരം: ദിവസങ്ങളായി ചുണ്ടിൽ കുരുങ്ങിയ തുണിയുടെ ഭാഗം നീങ്ങിയതോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ നീർപ്പക്ഷിക്ക് പുതുജീവൻ. ആഹാരം പോലും കഴിക്കാനാവാത്ത വിധമാണ് പക്ഷിയുടെ ചുണ്ടിൽ ഉപേക്ഷിക്കപ്പെട്ട പഴകിയ തുണി കുടുങ്ങിയത്.ഇത് ശ്രദ്ധയിൽപ്പെട്ട പദ്മതീത്ഥ കുളം പരിപാലിക്കുന്നവരുടെ നേതൃത്വത്തിൽ ഇന്നലെ വളരെ നേരത്തെ തിരച്ചിലിന് ശേഷം പക്ഷിയെ കണ്ടെത്തി.

തുടർന്ന് ചുണ്ടിൽ നിന്ന് തുണിക്ഷണം എടുത്ത് കളയുകയായിരുന്നു.അരുൺ,​ഉദയകകുമാർ,​വിനോദ് മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് നീർപ്പക്ഷിക്ക് പുതുജീവനേകിയത്. വലിയ രീതിയിൽ ചുറ്റിയ തുണി 15 മിനിട്ടോളം നേരമെടുത്ത് ശ്രദ്ധിച്ചാണ് അവർ നീക്കം ചെയ്തത്.പ റത്തി വിട്ടെങ്കിലും ക്ഷേത്ര കുളത്തിന്റെ പരിസരത്ത് തന്നെപക്ഷി നിലയുറപ്പിച്ചിരിക്കുകയാണ്.