തിരുവനന്തപുരം: തലസ്ഥാന നഗരിയെ കാർബൺരഹിത നഗരമാക്കി മാറ്റാനുള്ള സിറ്റി ആക്ഷൻ പ്ലാൻ വികസിപ്പിക്കാൻ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ.കോർപ്പറേഷൻ,എനർജി മാനേജ്‌മെന്റ് സെന്റർ, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിലാണ് തീരുമാനം. കാർബൺ ബഹിർഗമനത്തിന്റെ വ്യാപ്തി കണ്ടെത്തൽ,കെട്ടിട നിർമ്മാണത്തിലെ മുൻഗണന നിർണയം, കാർബൺ കുറയ്ക്കാനുള്ള മാർഗങ്ങൾ എന്നിവ കണ്ടെത്തലാണ് ആദ്യഘട്ടമായി നടപ്പാക്കുക. കോർപ്പറേഷൻ പരിധിയിൽ നിലവിലുള്ള കെട്ടിടങ്ങളെ കാർബൺരഹിതമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി മറ്റ് വകുപ്പുകളുടെ സഹകരണവും പദ്ധതിയിൽ ഉറപ്പാക്കും. കൂടാതെ എൻ.ഇസഡ്.സി.ആർ.ബി നടപ്പാക്കാൻ സന്നദ്ധയുള്ള സംഘടനകളെയും പദ്ധതിയുടെ ഭാഗമാക്കും.