തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സർവീസ് വരുന്നു.ലണ്ടനിലെ ഹീത്രോ,ഗാറ്റ് വിക്ക് എന്നീ രണ്ട് പ്രധാന വിമാനത്താവളത്തിലേക്കും തിരുവനന്തപുരത്ത് നിന്ന് സർവീസുണ്ടായിരിക്കും.എയർ ഇന്ത്യയായിരിക്കും സർവീസ് നടത്തുക.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണ്.ഈ ശീതകാല ഷെഡ്യൂളിൽ തന്നെ സർവീസ് ഉണ്ടായിരിക്കുമെന്നാണ് സൂചന.ലണ്ടൻ സർവീസ് തുടങ്ങുമെന്ന് അനൗദ്യോഗികമായി നേരത്തെ വിവരം ലഭിച്ചിരുന്നു.ഇതോടെ ലണ്ടനിലെ രണ്ട് വിമാനത്താവളത്തിലേക്ക് സർവീസുള്ള ഇന്ത്യയിലെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നും, കേരളത്തിലെ ഒരേയൊരു വിമാനത്താവളവുമായി തിരുവനന്തപുരം മാറും.