lekshmi-s-nair

മലയിൻകീഴ്: വിളപ്പിൽശാലയുടെ അഭിമാനമായിരുന്ന കുന്നുംപുറം ലക്ഷ്മി നിവാസിൽ എയർ ഫോഴ്സ‌് സ്ക്വാഡ്രൺ ലീഡർ ലക്ഷ്മി എസ്.നായരുടെ ഓർമ്മകൾക്ക് പത്ത് വർഷം. 2014 ഒക്ടോബർ 23നാണ് ലക്ഷ്മി എസ്.നായർ വിടപറഞ്ഞത്. എയർഫോഴ്സ് അക്കാഡമിയിൽ പ്രവേശനം നേടിയ ആദ്യ മലയാളി പെൺകുട്ടിയായിരുന്നു ലക്ഷ്മി എസ്.നായർ. 2014ൽ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനിടെ ഡൽഹി മിലിറ്ററി ആശുപത്രിയിൽ വെച്ചാണ് ലക്ഷ്മി മരിക്കുന്നത്.

പിതാവ് കെ.എസ്.നായരും മാതാവ് ശോഭനനായരും ബന്ധുക്കളും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മരിയ്ക്കുമ്പോൾ ആഗ്രയിൽ എയർ ട്രാഫിക് ‌കൺട്രോളറായിരുന്നു. സെക്കന്തരാബാദ് എയർ ഫോഴ്‌സ് സ്റ്റേഷനിൽ വിംഗ് കമാൻഡറാണ് ലക്ഷ്മിയുടെ ഭർത്താവ് ഷാജിനായർ. മക്കൾ: പ്ലസ്‌.വൺ വിദ്യാർത്ഥി ശ്രേയ,അഞ്ചാം ക്ലാസുകാരൻ അവിനാഷ്.