കടയ്ക്കാവൂർ: ബാലപ്രഭ കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബർ 1ന് കുട്ടികൾക്കായി ഓൺലൈൻ ചിത്രരചനാ മത്സരം നടത്തും. ജൂനിയർ,സീനിയർ തലങ്ങളിലായിരിക്കും മത്സരം. ഒന്നുമുതൽ 5വരെയുള്ള ക്ലാസിൽ പഠിക്കുന്ന കുട്ടികളെ ജൂനിയർ വിഭാഗത്തിലും 5മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. കുട്ടികൾക്ക് അവർ പഠിക്കുന്ന സ്കൂളുകളിൽ വച്ചുതന്നെ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും സ്കൂളുകൾക്കുമായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. മത്സരം ഗ്രൂപ്പിലൂടെയായിരിക്കും നിയന്ത്രിക്കുന്നത്‌. മത്സരം പൂർത്തിയാകുമ്പോൾ അദ്ധ്യാപകർ കുട്ടികൾ വരച്ച ചിത്രങ്ങൾ ഫോട്ടോയെടുത്ത് പി.ഡി.എഫാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം.വിധികർത്താക്കൾ പരിശോധിച്ച ശേഷം റിസൾട്ട് അറിയിക്കും.