
തിരുവനന്തപുരം: എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യയുടെ 20-ാം വാർഷികവും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷന്റെ 3-ാം സ്ഥാപക ദിനാചരണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സെമിനാർ നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്തു.23-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം കേരളയുടെ ലോഗോ പ്രകാശനം എം.പി നിർവഹിച്ചു. എൻ.ആർ.ഐ ഗ്ലോബൽ എക്സലന്റ് മെരിറ്റ് അവാർഡുകൾ സീമാ മുജീബ് ഖത്തർ,ഡോ.ഷൈനി മീരാ ദുബായ്,നൗഷാദ് സിറ്റിപാർക്ക് തുടങ്ങിയവർ ഏറ്രുവാങ്ങി.കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കരമന ജയൻ,കനറാ ബാങ്ക് സി.ജെ.എം കെ.എസ്.പ്രദീപ്,സത്താർ ആവിക്കര,വി.സി.സേതുമാധവൻ, ലൈജു റഹീം,രാജേഷ് പൂജപ്പുര,പനച്ചമൂട് ഷാജഹാൻ,കബീർ സലാല,ഡോ.അമാനുള്ള വടക്കാങ്ങര,എ.പി.മനാഫ് തിരൂർ തുടങ്ങിയവർ പങ്കെടുത്തു.